കേരളത്തിൽ വിൽക്കുന്ന പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താനുള്ള പരിശോധനയിൽ അനിശ്ചിതത്വം

കേരളത്തിൽ വിൽക്കുന്ന പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താനുള്ള പരിശോധനയിൽ അനിശ്ചിതത്വം. കലർപ്പില്ലാത്ത പെട്രോൾ താരതമ്യ പഠനത്തിന് നൽകാതെ എണ്ണ കമ്പനികൾ നിസ്സഹകരിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഗ്യാസ് ക്രോമറ്റോഗ്രഫി പരിശോധനക്കായി കിറ്റുകളടക്കം സർക്കാർ വാങ്ങിയിരുന്നെങ്കിലും ശുദ്ധമായ പെട്രോൾ നൽകാൻ ചട്ടമില്ലെന്നാണ് കമ്പനികളുടെ വാദം. ഇതോടെ രാസവസ്തുക്കൾ കലർത്തിയുള്ള പരമ്പരാഗത പരിശോധനയ്ക്കാണ് സർക്കാർ തയ്യാറെടുക്കുന്നത്.

Related Articles

Back to top button