സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു…. 77.97% വിജയം…

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി (VHSE) രണ്ടാം വർഷ പരീക്ഷാഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റിലെ പി.ആർ.ഡി ചേംബറിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ 77.97 ശതമാനമാണ് പ്ലസ് ടു വിജയശതമാനം. മുൻ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.16 ശതമാനത്തിന്റെ നേരിയ വർധനവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ആകെ 4.25 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്.

ഈ വെബ്സൈറ്റുകൾ വഴി ഫലമറിയാം….

മൊബൈൽ ആപ്പ്: PRD Live, SAPHALAM 2025, iExaMS – Kerala

Related Articles

Back to top button