അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെ’, ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ

ഒളിവിൽ തുടരുകയും ആഭ്യന്തര വകുപ്പിനും പോലീസിനും നേരെ ഭീഷണി മുഴക്കുകയും ചെയ്യുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്നും പിണറായി പറഞ്ഞു. കേരളമൊട്ടാകെ അർജുൻ ആയങ്കിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കെയാണ് പിണറായിയുടെ പ്രതികരണം. അതേസമയം, പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റുന്ന കാര്യത്തിൽ ആലോചന നടന്നെന്ന കെകെ രാഗേഷിന്റെ പ്രസം​ഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആ പ്രസംഗം തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പിണറായി പറഞ്ഞത്. കണ്ണൂരിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് പ്രതിപക്ഷ നേതാവ് വിവിധ വിഷയങ്ങളിൽ പ്രതികരിച്ചത്. 

Related Articles

Back to top button