ശബരിമലയിലെ ഇ ടെൻഡറിൽ പങ്കെടുത്ത ആൾക്ക് കുത്തക ലേല ലോബിയുടെ ഭീഷണി

ശബരിമലയിലെ ഇ ടെൻഡറിൽ പങ്കെടുത്ത ആൾക്ക് കുത്തക ലേല ലോബിയുടെ ഭീഷണി. ലേലത്തിലൂടെ സ്ഥിരം കടയെടുക്കുന്ന ആളാണെന്നും പിൻമാറണമെന്നും ഇ ടെൻഡറിൽ പങ്കെടുക്കുന്ന ആളെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ഇ ടെൻഡറിൽ പങ്കെടുക്കുന്നവരുടെ വിവരം ചോർന്നതായി ദേവസ്വം വകുപ്പ് തിരിച്ചറിഞ്ഞ്. തന്നെ ഭീഷണിപ്പെടുത്തിയതായി ഇ ടെൻഡറിൽ പങ്കെടുത്ത വ്യക്തി ദേവസ്വം ബോർഡ് പ്രസിഡൻറിന് പരാതി നൽകിയിട്ടുമുണ്ട്. 110 കടകളുടെ ടെൻഡർ വിവരങ്ങളാണ് സമാനമായി രീതിയിൽ ചോർന്നത്. വിവരങ്ങൾ ചോർത്തിയതിന് പിന്നിൽ ദേവസ്വം കമ്മീഷണറേറ്റിലെയും എക്സിക്യൂട്ടിവ് ഓഫിസിലേയും ഉദ്യോഗസ്ഥർ ആണെന്ന സംശയത്തിൻറെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി.

Related Articles

Back to top button