പാലത്തായി പീഡനക്കേസ്…വിമർശനവുമായി സമസ്ത….

പാലത്തായി പീഡനക്കേസ്…വിമർശനവുമായി സമസ്ത….പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച സംഭവത്തിൽ സർക്കാരിനെതിരെ സമസ്ത. ഹൈക്കോടതി വിധി സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ തോൽവിയെന്ന് മുഖപത്രമായ സുപ്രഭാതത്തിന്റെ എഡിറ്റോറിയലിൽ വിമർശനം. സർക്കാർ മനഃപൂർവ്വം തോറ്റു കൊടുത്തുവെന്നും പ്രോസിക്യൂഷന്റെ അലംഭാവമാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമെന്നും കുറ്റപ്പെടുത്തൽ.പ്രോസിക്യൂഷൻ്റെ അലംഭാവമാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമെന്ന് എഡിറ്റോറിയലിൽ വിമർശിച്ചു. അതിജീവിതയോടുള്ള അനീതിയാണെന്നും കേസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും വിമർശനം ഉണ്ട്. കേരളത്തിലെ ഇരുമുന്നണികളും ബി ജെ പി നേതാവിന് അനുകൂലമായ നിലപാടെടുത്തുവെന്നും സമസ്ത പറയുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഡിജിപി ഫലപ്രദമായ ഒരു ഇടപെടലും നടത്തിയിലെന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് എഡിറ്റോറിയലിൽ കുറ്റപ്പെടുത്തി.



