ഷാഫിക്കെതിരായ പരാമർശം : ‘നെല്ലിക്കാത്തളം’ ഒരുക്കാൻ ഉണ്ണിത്താന് കൊറിയറിൽ നെല്ലിക്ക അയച്ച് കോൺഗ്രസ് പ്രവർത്തകർ

രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ വേറിട്ടതും പരിഹാസരൂപത്തിലുള്ളതുമായ പ്രതിഷേധവുമായി പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ. “നെല്ലിക്കാത്തളം ഒരുക്കണം” എന്ന പരിഹാസ സന്ദേശത്തോടൊപ്പം കൊറിയർ വഴി നെല്ലിക്ക അയച്ചുനൽകിയാണ് വണ്ടാഴി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇന്ന് രാവിലെയാണ് എംപിക്ക് കൊറിയർ വഴി നെല്ലിക്ക അയച്ചത്. വടകര എംപി ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരസ്യമായ പരാമർശങ്ങളാണ് പുതിയ പ്രതിഷേധത്തിന് വഴിവെച്ചത്. കോൺഗ്രസിനുള്ളിൽ നേതാക്കൾ തമ്മിലുള്ള വാക്പോര് രൂക്ഷമായ സാഹചര്യത്തിലാണ് പാലക്കാട്ടെ പ്രവർത്തകർ പ്രതീകാത്മക പ്രതിഷേധവുമായി രംഗത്തെത്തിയത്.

Related Articles

Back to top button