ഒരു കോടതിക്കും എന്നെ ശിക്ഷിക്കാനാകില്ല… എന്നെ ശിക്ഷിക്കുമെന്ന് പലരും മനപ്പായസം ഉണ്ണുന്നു…

പത്തനംതിട്ട: മൈക്രോ ഫിനാൻസ് കേസിൽ താൻ നിരപരാധിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു കോടതിക്കും തന്നെ ശിക്ഷിക്കാനാകില്ലെന്നും കേസിൽ ലഭിച്ച പണം പാവപ്പെട്ടവർക്ക് വിതരണം ചെയ്തതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ ശിക്ഷിക്കുമെന്ന് പലരും മനപ്പായസം ഉണ്ണുകയാണെന്നും എന്നാൽ തിരഞ്ഞെടുപ്പിൽ അവർക്ക് കെട്ടിവെച്ച കാശ് പോലും ലഭിച്ചില്ലെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിക്ക് അനുകൂലമായി നടത്തിയ പരാമർശത്തെ ചിലർ യു-ടേൺ എന്ന് വിശേഷിപ്പിക്കുന്നുണ്ടെന്നും അവർക്ക് അങ്ങനെ പറയാമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. പ്രതിപക്ഷത്തിരുന്ന വി.ഡി. സതീശനല്ല ഇപ്പോഴത്തെ സതീശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



