പാലാ നഗരസഭയിലെ അട്ടിമറി; വിപ്പ് ലംഘിച്ച കൗൺസിലർമാർക്കെതിരെ നിയമനടപടിയിലേക്ക് കോൺഗ്രസ്

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കൗൺസിലർമാർക്കെതിരെ നിയമ നടപടി കടുപ്പിക്കാൻ കോൺഗ്രസ്. കൂറുമാറ്റ നിരോധന നിയമത്തിന്റെ സാധ്യത തേടി കൗൺസിലർമാരെ അയോഗ്യരാക്കാനുള്ള നടപടികൾ എടുക്കും. പാർട്ടി വിപ്പ് ലംഘിച്ചത് കടുത്ത അച്ചടക്ക നടപടി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വിപ്പ് ലംഘിച്ച കൗൺസിലർമാരായ ബിജു മാത്യൂസ്, ലിസി കുട്ടി മാത്യൂസ്, രജിത പ്രകാശ്, ടോണി തൈപ്പറമ്പിൽ എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു



