അണികളിൽ ആവേശം അലയടിച്ചുയരുന്നു, അപ്രതീക്ഷിത എൻട്രിയിലൂടെ പാർട്ടിയിലെ കരുത്തനാകാൻ പിജെ

നിർണായക നേതൃസ്ഥാനങ്ങളിൽ നിന്നും ഏറെ നാൾ അകറ്റി നിർത്തപ്പെട്ട ശേഷം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള അപ്രതീക്ഷിത വരവോടെ പാർട്ടിയിൽ കരുത്തനാവുകയാണ് പി ജയരാജൻ. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ജയരാജനത്തുമ്പോൾ അപ്രതീക്ഷിത തോൽവിയിൽ ആടിയുലഞ്ഞ അണികളിൽ ആവേശമേറ്റാനാകുമെന്ന് തന്നെയാണ് പാർട്ടിയുടെ പ്രതീക്ഷ. കണ്ണൂരിലെ പ്രവർത്തകർക്കിടയിലുള്ള സ്വാധീനവും സ്വീകാര്യതയും തന്നെയാണ് പി ജെയുടെ പ്ലസ് പോയിൻറ്. വ്യക്തി പൂജയെന്ന ആരോപണം നേരിട്ട് പാർട്ടിയിലെ നേതൃനിരയിൽ നിന്നും തഴയപ്പെട്ട പി ജയരാജന് ഇത് സംഘടനാപരമായ പുനർജന്മമാണ്.



