പ്രതിപക്ഷ നേതൃസ്ഥാനം പോളിറ്റ്ബ്യൂറോയിൽ ചർച്ചയായില്ല; തീരുമാനം കേരളത്തിൽ

പ്രതിപക്ഷ നേതാവിനെ കേരളത്തിൽ തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി രണ്ട് ദിവസമായി ഡൽഹിയിൽ ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ പ്രതിപക്ഷ നേതൃപദവി ചർച്ചയായില്ല എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അതേസമയം, ഇനി ഡൽഹിയിലേക്ക് പ്രതിപക്ഷ നേതാവായിട്ടാണോ വരിക എന്ന ചോദ്യത്തോട് മൗനമായിരുന്നു പിണറായി വിജയന്റെ മറുപടി.



