ഓപ്പറേഷന്‍ സിന്ദൂര്‍.. ഒരു മാസത്തെ ശമ്പളം നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് നല്‍കി മുഖ്യമന്ത്രി…

ഇന്ത്യ- പാക് സംഘർഷം ശക്തമായിരിക്കെ ഒരു മാസത്തെ ശമ്പളം നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും ഭീകരതയെ ഉന്മൂലനം ചെയ്യുന്നതിനും ധീരമായി പോരാടുന്ന രാജ്യത്തിന്റെ സായുധ സേനകൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായിയാണ് സംഭാവന നൽകാൻ തീരുമാനിച്ചതെന്നും രേവന്ത് റെഡ്ഡി എക്സിൽ കുറിച്ചു.

ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് എംഎൽഎമാർക്കും സമാനമായ നിർദ്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം പഞ്ചാബിലെ ഫിറോസ്പൂരിലെ ജനവാസമേഖലയിൽ ഡ്രോണ്‍ ആക്രമണമുണ്ടായി. അതിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റതായും എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button