ഓണ്‍ലൈന്‍ തട്ടിപ്പ്… കണ്ണൂരില്‍ 54കാരന് നഷ്ടമായത്…

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ തളിപ്പറമ്പ് സ്വദേശിയുടെ 17 ലക്ഷം രൂപ നഷ്ടമായി. 10,000 രൂപ നിക്ഷേപിച്ചാല്‍ രണ്ട് മണിക്കൂറിനകം 13,000 രൂപ കിട്ടുമെന്നായിരുന്നു വാഗ്ദാനം.എന്നാല്‍ 17 ലക്ഷം രൂപ നിക്ഷേപിച്ച 54കാരന് ഒരു രൂപ പോലും തിരികെ കിട്ടിയില്ല. സംഭവത്തില്‍ സ്വിറ്റ്സര്‍ലാന്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.2026 ജൂണ്‍ 30ന് ഒരു വെബ്‌സൈറ്റ് പരസ്യം വഴിയാണ് ഇയാള്‍ തട്ടിപ്പിന് ഇരയായത്. ആദ്യ തവണ നല്‍കിയ പണമോ ലാഭമോ തിരികെ ലഭിക്കാതിരുന്നിട്ടും പല ഘട്ടങ്ങളിലായി തുക വീണ്ടും നിക്ഷേപിക്കുകയായിരുന്നു.



