കൊല്ലം-ചെങ്കോട്ട പാതയില്‍ ട്രെയിന്‍ തട്ടി കടുവ ചത്തു….

കൊല്ലം: കൊല്ലം-ചെങ്കോട്ട റെയില്‍പാതയില്‍ ട്രെയിന്‍ തട്ടി കടുവ ചത്തു. ആര്യങ്കാവിനും ഭഗവതീപുരത്തിനും ഇടയിലാണ് സംഭവം. പാലക്കാട്ടേക്ക് പോകുകയായിരുന്ന പാലരുവി എക്സ്പ്രസാണ് തട്ടിയത്.

അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തുകയും ജീവനക്കാര്‍ വിവരം തമിഴ്‌നാട് വനംവകുപ്പിനെ അറിയിക്കുകയും ചെയ്തു. കടുവയുടെ ജഡം ട്രാക്കില്‍ നിന്ന് മാറ്റിയ ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.

Related Articles

Back to top button