കോട്ടയത്ത് വൻ നിരോധിത പുകയില വേട്ട…..

പാക്കിൽ ഇല്ലിമൂട്ടിലെ ഗോഡൗണിൽനിന്ന് 220 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 3500 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോട്ടയം ജില്ലയിൽ അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ നിരോധിത പുകയില ഉൽപ്പന്ന വേട്ടകളിലൊന്നാണിത്.

വലിയ വാഹനത്തിലാണ് പുറത്തുനിന്ന് ഹാൻസ് ചാക്കുകൾ ഗോഡൗണിൽ എത്തിച്ചിരുന്നത്. തുടർന്ന്, ഗോഡൗണിനുള്ളിൽ സൂക്ഷിച്ചിരുന്ന കാർ ഉപയോഗിച്ച് സമീപത്തെ ചെറിയ കടകളിലേക്ക് പ്രാദേശികമായി ഹാൻസ് എത്തിച്ചു നൽകുകയായിരുന്നു പ്രതികളുടെ രീതി.

Related Articles

Back to top button