യുപിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് എന്‍എസ്‌യുഐ…

യുപിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ന്നെന ആശങ്ക പ്രകടിപ്പിച്ച് നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ( എന്‍എസ്‌യുഐ). ഒരു കോച്ചിങ് സെന്റര്‍ പ്രസിദ്ധീകരിച്ച 100 ചോദ്യങ്ങളില്‍ 80 എണ്ണവും ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നുവെന്നാണ് ആരോപണം. എന്‍ എസ് യു ഐ ദേശീയ അധ്യക്ഷന്‍ വിനോദ് ജാക്കറാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.മെയ് മാസം 24ന് നടന്ന പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നാണ് ആരോപണം. ഇതില്‍ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി മത്സരാര്‍ഥികളാണ് പരാതിപ്പെട്ടിരിക്കുന്നതെന്നും ഈ വിഷയത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും വിനോദ് ജാക്കര്‍ ആവശ്യപ്പെട്ടു.b


