മുസ്‌ലിം ചടങ്ങിൽ നിന്ന് മാംസഭക്ഷണം ഒഴിവാക്കി

കൻവാർ യാത്ര നടക്കാനിരിക്കെ മുസ്‌ലിം ചടങ്ങിൽ നിന്ന് മാംസഭക്ഷണം ഒഴിവാക്കി. ബറേലിയിൽ നടക്കുന്ന ഉർസെ റസ്‌വി ചടങ്ങിൽ നിന്നാണ് മാംസഭക്ഷണം ഒഴിവാക്കിയത്. ജില്ലാ ഭരണകൂടത്തിൻേറയും പൊലീസിൻേറയും അഭ്യർഥന മാനിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സംഘാടകർ വ്യക്തമാക്കി. അലി ഹസറാത് ദർഗ അഡ്മിനിസ്‌ട്രേഷനാണ് തീരുമാനമെടുത്തത്. ഉർസെ റസ്‌വി ചടങ്ങിൽ ഭക്ഷണം വിളമ്പുന്ന മുഴുവൻ കമ്മറ്റികളോട് വെജിറ്റേറിയൻ ഭക്ഷണം മാത്രം നൽകിയാൽ മതിയെന്ന് നിർദേശിച്ചിട്ടുണ്ട്. എല്ലാ വർഷവും മാംസവിഭവങ്ങളും നൽകിയിരുന്നു.

Related Articles

Back to top button