നടപടിയില്‍ തെറ്റില്ല’…. എഡിജിപി എം ആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് ബിനോയ് വിശ്വം

ആലപ്പുഴ: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എം ആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ അറിഞ്ഞുവെന്നും നടപടിയില്‍ തെറ്റില്ലെന്നുമാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ക്രമസമാധന ചുമതലയുള്ള ആ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്ന് സിപിഐ മുന്‍പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തലയടിച്ച് പൊട്ടിക്കലല്ലോ ശരിയായ രീതിയെന്നും അദ്ദേഹം ചോദിച്ചു.



