ED കത്തില്‍ പിണറായിക്കെതിരെ തെളിവുകളില്ല….ആശയക്കുഴപ്പത്തില്‍ എജി

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടിലെ ഇഡി കത്തില്‍ പിണറായി വിജയന് എതിരെ തെളിവുകള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. കോടതി തള്ളിയ, ബാങ്ക് രേഖകളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തെളിവായി നല്‍കിയത്. വീണയുടെ ഡയറിക്കുറിപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് കള്ളപ്പണ ഇടപാട് നടന്നുവെന്ന ഇഡിയുടെ അവകാശ വാദം. മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം കടത്തി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകളും ഇഡി കൈമാറിയിട്ടില്ല.
തെളിവുകളില്ലാത്തതിനാല്‍ കേസെടുക്കാന്‍ നിയമോപദേശം നല്കുന്നതില് എജി ആശയക്കുഴപ്പത്തിലാണ്. പിണറായി വിജയന് എതിരെ കേസ് എടുക്കാന്‍ എജി ശുപാര്‍ശ ചെയ്തേക്കില്ലെന്നാണ് വിവരം. പി എ മുഹമ്മദ് റിയാസിന് എതിരെ പ്രാഥമിക പരിശോധന നടത്താന്‍ ശുപാര്‍ശ നല്‍കിയേക്കും.



