മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ ഇന്നും തീരുമാനമായില്ല…നാളെ അന്തിമമാക്കി ഗവർണർക്ക് കൈമാറാൻ ശ്രമം…

യുഡിഎഫ് മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ ഇന്നും തീരുമാനമായില്ല. നാളെ അന്തിമമാക്കി ഗവർണർക്ക് കൈമാറാൻ ശ്രമം. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ മറ്റന്നാൾ നടക്കുന്നതിനാൽ നാളെ വകുപ്പ് വിഭജനം അന്തിമമാക്കും. മന്ത്രിസഭ അധികാരമേറ്റ് ഒരുദിവസം കഴിഞ്ഞിട്ടും വകുപ്പ് വിഭജനം പൂർത്തിയാക്കി വിജ്ഞാപനം പുറപ്പെടുവിക്കാനായിട്ടില്ല.

സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂർത്തിയാക്കി വിജ്ഞാപനമിറക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ അധികാരമേറ്റ് ഒരു ദിവസം കഴിഞ്ഞിട്ടും വകുപ്പ് വിഭജനം പൂർത്തിയാക്കാനായിട്ടില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുകൊടുത്ത മുസ്ലിം ലീഗ് പകരം ഫിഷറീസ് വകുപ്പ് ആവശ്യപ്പെടുന്നുണ്ട്. ലീഗിന് ഫിഷറീസ് വകുപ്പ് നൽകാൻ മുഖ്യമന്ത്രി തീരുമാനമെടുത്ത ശേഷമാണ് ലത്തീൻ കത്തോലിക്കാ സഭയിൽ നിന്ന് എതിർപ്പ് വരുന്നത്. സിപി ജോണിനോ, ഷിബു ബേബി ജോണിനോ ഫിഷറീസ് വകുപ്പ് നൽകണമെന്നാണ് ലത്തീൻ സഭയുടെ ആവശ്യം.

Related Articles

Back to top button