അബ്ദുൽ റഹീമിന്റെ മോചനം….എക്സിറ്റ് വിസ ലഭിച്ചാലുടൻ നാട്ടിലേക്ക് മടങ്ങും…

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ പുരോഗതിക്കുന്നതായി സഹായസമിതി. ഏത് നിമിഷവും നടപടി പൂർത്തിയായി എക്സിറ്റ് വിസ കിട്ടുമെന്ന പ്രതീക്ഷയിലാണെന്നും സമിതി അറിയിച്ചു. എക്സിറ്റ് വിസ ലഭിച്ചാൽ രാജ്യം വിടാൻ ആവശ്യമായ രേഖകൾ ഇന്ത്യൻ എംബസി ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.

സൗദിയിൽ ബലി പെരുന്നാൾ അവധി തുടങ്ങുന്നതിനാൽ നടപടി വൈകുമോ എന്ന ആശങ്കയുമുണ്ട്. എങ്കിലും ജയിലിലും മറ്റ് വകുപ്പുകളിലും ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരും കുടുംബത്തിന്റെ പവ്വർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും അന്തിമ നടപടികൾ പൂർത്തിയാകുന്നതിനായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ‌ സഹായസമിതി അറിയിച്ചു.

Related Articles

Back to top button