നിതിൻ രാജിൻ്റെ മരണം; ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ..

അഞ്ചരക്കണ്ടി ഡെൻറൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻറെ മരണത്തിൽ മുഖ്യപ്രതി ഡോക്ടർ എം കെ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ തലശ്ശേരി കോടതിയിൽ അപേക്ഷ നൽകി അന്വേഷണ സംഘം. മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതിനാൽ എം കെ റാമിൻറെ ആദ്യ അറസ്റ്റ് അസാധുവാക്കിയിരുന്നു. അന്വേഷണ സംഘത്തിൻറെ ഗുരുതര വീഴ്ച മൂലമാണ് റാമിനെ കോടതി വിട്ടയച്ചത്. അറസ്റ്റിൻറെ കാരണം പ്രതിയെ രേഖാമൂലം അറിയിക്കുന്നതിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് വീഴ്ചയുണ്ടായത്. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ആഭ്യന്തര മന്ത്രി ഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസിൻറെ തുടരന്വേഷണത്തിനായി പുതിയ ഉദ്യോഗസ്ഥരേയും നിയോഗിച്ചു.




