ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും..

വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി. 2500 പേർക്കാണ് ഓണക്കോടി സമ്മാനം. നിയോജകമണ്ഡലത്തിലെ വിതരണം മന്ത്രി എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ആലിപ്പറ്റ ജമീല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.ടി.അജ്മൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷമീന കാഞ്ഞിരാല, കെ.ടി.ഷംസുദ്ദീൻ, സുമ താരിയൻ, യുഡിഎഫ് നേതാക്കളായ കെ.സി.കുഞ്ഞിമുഹമ്മദ്, ടി.പി.ഗോപാലകൃഷ്ണൻ, എ.അബ്ദുൽജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.




