സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കൽ….യോഗം ഈ മാസം 17ന്

തിരുവനന്തപുരം: പ്രവൃത്തി ദിവസം അഞ്ചാക്കൽ സംബന്ധിച്ച് സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ഓൺലൈൻ യോഗം ഈ മാസം 17ന് നടക്കും. ഇത് സംബന്ധിച്ച് സർവീസ് സംഘടനകൾക്ക് സർക്കാർ കത്ത് നൽകി. എൽഡിഎഫ് സർക്കാറിന്റെ കാലത്തായിരുന്നു സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കുന്നത് ആദ്യമായി പരിഗണിച്ചത്. ഇത് സംബന്ധിച്ച് അന്നത്തെ ചീഫ് സെക്രട്ടറി വിളിച്ച സർവീസ് സംഘടനകളുടെ യോഗം വിളിച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് സമയമായതിനാൽ തീരുമാനമായില്ല. പ്രവൃത്തി ദിവസം ചുരുക്കുന്നതിനെ എല്ലാ സര്‍വീസ് സംഘടനകളും അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ഓഫീസ് സമയം ദീര്‍ഘിപ്പിക്കുന്ന കാര്യത്തിലും അവധികളില്‍ കുറവ് വരുത്തുന്നതിലും വ്യക്തത വന്നിരുന്നില്ല.



