രേണുകാസ്വാമി കൊലക്കേസ്; വിചാരണ വേഗത്തിലാക്കാൻ നിർദ്ദേശിച്ച് സുപ്രീംകോടതി

രേണുകാസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശന് സുപ്രീംകോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. ജാമ്യാപേക്ഷ സമർപ്പിക്കുന്നതിനായി ഒരു വർഷം കൂടി കാത്തിരിക്കാൻ കോടതി നടനോട് നിർദ്ദേശിച്ചു. കേസിന്റെ വിചാരണാ നടപടികൾ വേഗത്തിൽ നടക്കുന്നുണ്ടോ എന്ന് ഒരു വർഷം നിരീക്ഷിക്കുമെന്നും, അതിൽ കാര്യമായ പുരോഗതിയില്ലെങ്കിൽ മാത്രം ജാമ്യാപേക്ഷയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. വിചാരണ വേഗത്തിലാക്കാൻ ബെംഗളൂരുവിലെ വിചാരണക്കോടതിക്ക് ജസ്റ്റിസ് ജെ.പി. പർദിവാല, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.




