വീടിന് മുകളിലേക്ക് കുഴൽകിണർ നിർമാണ വണ്ടി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കാസർകോട് കുഴൽ കിണർ നിർമാണ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. വെസ്റ്റ് എളേരി വരക്കാട് ഉള്ള വീട്ടിലേക്കാണ് വണ്ടി മറിഞ്ഞ് അപകടമുണ്ടായത്. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ഇരുവരും വാഹനത്തിലുള്ളവരായിരുന്നു. ജെയ്സണും കുടുംബവും താമസിക്കുന്ന വാടക വീട്ടിന് മുകളിലേക്കാണ് വണ്ടി മറിഞ്ഞത്. പുലർച്ചെ രണ്ടോടെയായിരുന്നു അപകടം.

Related Articles

Back to top button