നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയുടെ വിചാരണ ഇന്ന്, സാക്ഷിവിസ്താരം പൂർത്തിയായി

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ വിചാരണ ഇന്ന് നടക്കും. നാലുമാസത്തിലേറെയായി തുടർന്നു വന്നിരുന്ന സാക്ഷികളുടെ വിസ്താരം പാലക്കാട് അഡീഷണൽ സെഷൻസ് കോടതി നാലിൽ പൂർത്തിയായി. 2025 ജനുവരി 27 ന് ആയിരുന്നു നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമ കൊലപ്പെടുത്തി. ഈ കേസിൽ ചെന്താമരയ്ക്ക് നേരത്തെ കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. പിന്നാലെയാണ് ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ ആരംഭിച്ചത്.
