വിയറ്റ്നാം ബോട്ട് അപകടം: മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്

വിയറ്റ്‌നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ നാട്ടിൽ എത്തിച്ച മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 10 മണി മുതൽ ജൂബിലി മന്ദിര ചാപ്പലിൽ പൊതുദർശനം നടക്കും. 3.30 ഓടെ കൊട്ടാരക്കര മാർത്തോമ്മ പള്ളിയിലാണ് സംസ്കാരം. വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയായ എ.സി.തോമസും ഭാര്യ ലൗനിയും ഏഴാം തീയതിയാണ് വിനോദയാത്രക്കായി വിയറ്റ്നാമിലേക്ക് പോയത്. വിയറ്റ്നാമിലെ ഫുക്വോക്കിന് സമീപം ഉണ്ടായ അപകടത്തിൽ 15 പേരാണ് മരിച്ചത്.

Related Articles

Back to top button