നീറ്റ് പുനഃപരീക്ഷ: വീണ്ടും വിദ്യാർത്ഥികളെ വലച്ച് എൻടിഎ

നീറ്റ് പുനപരീക്ഷയിൽ‌ വീണ്ടും വിദ്യാർത്ഥികളെ വലച്ച് എൻടിഎ. ഹാൾ ടിക്കറ്റ് ഡൗൺലോഡാകുന്നില്ലെന്ന് വിദ്യാർത്ഥികൾ. രണ്ട് വെബ്സൈറ്റുകളിലും സാങ്കേതിക പിഴവുണ്ടെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.

അതേസമയം, നീറ്റ് പുനപരീക്ഷയുടെ സുരക്ഷ വിലയിരുത്താൻ പ്രത്യേക യോഗം നാളെ.കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് യോഗം വിളിച്ചത്.സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും യോഗത്തിൽ പങ്കെടുക്കും. വിദേശ സെൻററുകളിലെ പരീക്ഷയുടെ കാര്യത്തിലും ചർച്ച നടക്കും.തമിഴ്നാട്,കേരളം സംസ്ഥാനങ്ങളിലെ പരീക്ഷ നടത്തിപ്പ് വിലയിരുത്താൻ എൻ ടി എ യോഗം അടുത്താഴ്ച ചേരും. പഞ്ചാബ്, ദില്ലി , ബീഹാർ, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്

Related Articles

Back to top button