നീറ്റ് പരീക്ഷ…ചോദ്യപേപ്പർ ചോർച്ചയിൽ സുപ്രീം കോടതിയിൽ ഹർജി നാളെ പരിഗണിക്കും….

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ ദേശീയ പരീക്ഷാ ഏജൻസിക്ക് (എൻ ടി എ) പകരം പുതിയൊരു സുതാര്യമായ പരീക്ഷാ സംവിധാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. പരീക്ഷാ അട്ടിമറിയെക്കുറിച്ച് കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഡോക്ടർമാരുടെ സംഘടനകൾ നൽകിയ ഹർജികളാണ് കോടതി നാളെ പരിശോധിക്കുന്നത്.

പരീക്ഷാ നടത്തിപ്പിലെ എൻ ടി എയുടെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാണിച്ചും മെഡിക്കൽ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സംഘടനകൾ രാജ്യത്തെ പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ പരീക്ഷ റദ്ദാക്കിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ സി ബി ഐ അന്വേഷണം പുരോഗമിക്കവെയാണ് എൻ ടി എ പകരം പുതിയ സംവിധാനം വേണമെന്ന ആവശ്യവും സുപ്രീം കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്.

Related Articles

Back to top button