നെടുങ്കണ്ടം ഇരട്ടക്കൊലപാതകം… ഒളിവിൽ പോകാൻ ശ്രമിച്ച പ്രതി സജി പിടിയിൽ… കുടുക്കിയത് നാട്ടുകാരുടെ ജാഗ്രത

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസ് പിടിയിൽ. കൊലപാതക വിവരം പുറത്തായതോടെ വീടിന് സമീപത്തെ പറമ്പിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.

നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയിൽ അമ്മ മേരിക്കുട്ടി, സഹോദരൻ റെജി എന്നിവരെ കൊലപ്പെടുത്തി പറമ്പിൽ കുഴിച്ചുമൂടിയെന്നാണ് കേസ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവരെ കാണാനില്ലായിരുന്നു. ഞായറാഴ്ച ഇവരുടെ സഹോദരി സിനി പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പിൽ മൃതദേഹത്തിന്റെ കാൽഭാഗം മണ്ണിന് പുറത്ത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയതോടെ സജി നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ബാഗുമായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വീടിന് സമീപത്തെ പറമ്പിൽ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ പൊലീസ് വളഞ്ഞാണ് പിടികൂടിയത്.

Related Articles

Back to top button