പി വി അൻവർ മമതയ്ക്ക് നൽകിയ കത്തിൽ തൃണമൂൽ കോൺഗ്രസിൽ ചേരുന്ന എൽഡിഎഫ്, യുഡിഎഫ് നേതാക്കളുടെ പേരുകൾ…

തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് അവകാശപ്പെട്ട് പി വി അൻവർ മമത ബാനർജിക്ക് നൽകിയ കത്തിൽ സിപിഎം നേതാക്കളുടെയും യുഡിഎഫ് പക്ഷത്തെ നേതാക്കളുടെയും പേരുകൾ. 2024 നവംബർ 26 ന് അൻവർ മമതയ്ക്ക് അയച്ച കത്താണ് പുറത്തുവന്നത്. ഐ എം വിജയൻ, ജി സുധാകരൻ, സി ദിവാകരൻ, ഷിബു ബേബി ജോൺ, തോമസ് ചാഴിക്കാടൻ, കെ കെ രമ, സി കെ പദ്മനാഭൻ, പ്രതിഭ ഹരി, കോവൂർ കുഞ്ഞുമോൻ, തോമസ് കെ തോമസ്, എസ് രാജേന്ദ്രൻ, എ വി ഗോപിനാഥ്, കെ പി മോഹനൻ, കാരാട്ട് റസാക്ക് തുടങ്ങിയവർ ടി എം സിയിൽ ചേരുമെന്നാണ് അൻവർ കത്തിൽ അവകാശപ്പെട്ടിരുന്നത്.

തിരഞ്ഞെടുപ്പിന് മുൻപ് ഇടത് നേതാക്കളെ അടക്കം പലരെയും പാർട്ടിയിലെത്തിക്കുമെന്ന് കാണിച്ച് കേന്ദ്ര നേതൃത്വത്തിന് അൻവർ കത്ത് തന്നുവെന്നും എന്നാൽ കേരളത്തിൽ അന്വേഷിച്ചപ്പോൾ കത്തിലുള്ള പലർക്കും ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ടിഎംസി ദേശീയ നേതൃത്വം പറഞ്ഞു. അൻവർ തൻ്റെ പേര് കത്തിൽ ഉൾപ്പെടുത്തിയതിനെ കുറിച്ച് അറിയില്ലെന്ന് കെ കെ രമ പ്രതികരിച്ചു. ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ല. തൻ്റെ അറിവില്ലാതെ അൻവർ എങ്ങനെ കത്തിൽ പേര് പരാമർശിച്ചുവെന്നും കെ കെ രമ ചോദിക്കുന്നു.

Related Articles

Back to top button