ഫയർഫോഴ്‌സിന് കാർ വഴി നൽകാത്ത സംഭവം; വാഹനയുടമയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

ആലപ്പുഴ: തുറവൂർ ആശുപത്രിയിലെ തീപിടിത്തത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവത്തിൽ വാഹനയുടമയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. കുത്തിയതോട് സ്വദേശി സുജിത്തിന്റെ ലൈസൻസ് ആറു മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. കൂടാതെ അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തിൽ പരിശീലന ക്ലാസിലും സുജിത്ത് പങ്കെടുക്കണം. മകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്റെ ഉത്കണ്ഠ ഉണ്ടായിരുന്നെന്നും ബോധപൂർവം തടസപ്പെടുത്താൻ ശ്രമിച്ചതല്ലെന്നുമാണ് വാഹനയുടമ നൽകിയ വിശദീകരണം.



