മുട്ടിൽ മരംമുറിക്കേസ്… അഗസ്റ്റിൻ സഹോദരങ്ങൾക്ക്…

കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.

മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേട്ടിലെ തടി ഫാക്ടറിയിൽ എത്തിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. വനം വകുപ്പ് തടികൾ കണ്ടെത്തിയിരുന്നു. തുടർന്ന് തന്നെ കബളിപ്പിച്ചെന്ന് ആരോപിച്ച് തടി ഫാക്ടറി ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലമേട് പൊലീസ് അഗസ്റ്റിൻ സഹോദരങ്ങളെ പ്രതികളാക്കി കേസെടുത്തു. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ വിടുതൽ ഹർജി നൽകിയിരുന്നു. എന്നാൽ ഹർജി തള്ളിയതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും പ്രതികളുടെ ആവശ്യം നിരാകരിച്ചു. തുടർന്ന് കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയെങ്കിലും പ്രതികൾ ഹാജരായില്ല. ഇതോടെയാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി പ്രതികൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

Related Articles

Back to top button