മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നടപടി.അതേസമയം, മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതി റോജി അഗസ്റ്റിൻ കോടതിയിൽ ഹാജരായി. എന്നാൽ സഹോദരങ്ങളായ ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും കോടതിയിൽ എത്തിയില്ല.മറ്റ് പ്രതികൾ എവിടെയെന്ന് കോടതി ചോദിച്ചു. പ്രതികൾ ഹാജരാകാത്തതിൽ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ‘ആളെ കളിയാക്കുകയാണോ?’ എന്നായിരുന്നു കോടതിയുടെ ചോദ്യം. തുടർന്ന് റോജി അഗസ്റ്റിനോട് മാറിനിൽക്കാനും കോടതി ആവശ്യപ്പെട്ടു.മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ അന്വേഷണം തുടരുന്നതിനിടെയാണ് അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജിയിൽ ഹൈക്കോടതിയുടെ നിലപാട്.

Related Articles

Back to top button