മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ. കോഴിക്കോട് സൈബർ ക്രൈം പോലീസാണ് ജാൻമണിക്കെതിരെ കേസെടുത്തത്. ബിഎൻഎസ് 192, 356 (2), കേരള പോലീസ് ആക്ട് 120 (ഒ) വകുപ്പാണ് കേസിൽ ചുമത്തിയിട്ടുള്ളത്. ബിജെപി നേതാവ് നവ്യ ഹരിദാസൻ നൽകിയ പരാതിയിലാണ് കേസ്. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ജാൻമണി നേരത്തേ ക്ഷമ ചോദിച്ചിരുന്നു.

Related Articles

Back to top button