ശ്രുതിയുടെ വീടിനായുള്ള അപേക്ഷ തള്ളിയിട്ടില്ലെന്ന് മന്ത്രി കെ രാജൻ.

പതിനഞ്ച് ലക്ഷം രൂപ തിരികെ നൽകാമെന്നും കൽപ്പറ്റ ടൗൺഷിപ്പിൽ വീട് നിർമിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചവരിൽ ശ്രുതിയുൾപ്പടെ മൂന്ന് പേരുണ്ടെന്നും മന്ത്രി അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ശ്രുതിയുടെ അപേക്ഷ തള്ളിയെന്നത് തെരഞ്ഞെടുപ്പ് സമയത്ത് വിവാദമായിരുന്നു.



