‘മരുന്ന് സംഭരണശാലകൾ കാലി….കണക്കുകളിൽ വ്യക്തത വരുത്തണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മരുന്ന് കണക്കുകളിൽ വ്യക്തത വരുത്തണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഡിഎംഒമാരുടെ യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. മരുന്നുകളുടെ കാര്യത്തിൽ കൃത്യം കണക്ക് വേണമെന്നും ക്ഷാമം സംബന്ധിച്ച വാർത്തകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും യോഗത്തിൽ മന്ത്രി കർശന നിർദേശം നൽകി. അടിയന്തരമായി മരുന്ന് എത്തിക്കാൻ കെഎംഎസ്‌സിഎൽ-ന് നിർദേശം നൽകിയിട്ടുണ്ട്.മരുന്ന് സംഭരണശാലകൾ കാലിയാണെന്നും സ്റ്റോക്ക് എത്തിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും ഡിഎംഒമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോക്കൽ പർച്ചേസ് കൂട്ടാൻ യോഗത്തിൽ തീരുമാനം ആയി.



