കൊച്ചിയിലെ കൂട്ട പിരിച്ചുവിടൽ; 900 പേർ പ്രതിസന്ധിയിൽ

കേരളത്തിലെ കൂട്ട പിരിച്ചുവിടലിൽ യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനിയെ ചർച്ചക്കെത്തിക്കാൻ ശ്രമിച്ച് തൊഴിൽ വകുപ്പ്. തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന ചർച്ചയ്ക്ക് കമ്പനി പ്രതിനിധികളെ എത്തിക്കാനാണ് ശ്രമം. എന്നാല്‍, ചർച്ചയില്‍ പങ്കെടുക്കാൻ സാധ്യമല്ലെന്നുമാണ് നിലപാടിലാണ് കമ്പനി. നിലപാട് ധിക്കാരപരമായ സമീപനമാണെന്ന് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലെ ധാരണകൾക്ക് വിരുദ്ധമായി ജീവനക്കാരുടെ അക്കൗണ്ടിൽ കോംപൻസേഷൻ തുക നിക്ഷേപിച്ചിരുന്നു. കൊച്ചിയിലും കോഴിക്കോടുമായി 900 ജീവനക്കാരാണ് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിയുന്നത്.

Back to top button