തിരുവോണ ദിവസം കുളത്തില്‍ വീണ നിലയിൽ… ഗൃഹനാഥന്‍…

കുളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ മരിയാപുരം സുകുമാരവിലാസത്തില്‍ അജിത് കുമാർ (56) ആണ് മരിച്ചത്. ആക്രികച്ചവടം നടത്തുന്ന ഇയാൾ മരിയാപുരം പോച്ചക്കുളത്ത് തുണി കഴുകുവാന്‍ പോയതായിരുന്നു.
തിരുവോണ ദിവസം രാവിലെ 9:30 ഓടെ നാട്ടുകാരാണ് കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചു



