വീഡിയോയിലൂടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന് കേസ്; 22 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ചാർത്തവാൽ സ്വദേശി ജിതേന്ദ്ര കുമാർ കശ്യപിനെയാണ് കസ്റ്റഡിയിലെടുത്തത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയിലൂടെയാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതെന്നും, ബോധപൂർവം സമൂഹത്തിലെ സമാധാനം തകർക്കാൻ ശ്രമിച്ചതായും ആരോപിച്ചാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബിഎൻഎസ് സെക്ഷൻ 352, 353 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ജിതേന്ദ്ര കുമാർ കശ്യപിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. വിഷയം വിവാദമായതോടെ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തതായും പൊലീസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.

Check Also
Close
Back to top button