റിയാസിനെതിരായ ഹവാല ആരോപണം: വാട്സാപ് ചാറ്റുകൾ…

മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം എത്തിച്ച 1.2 കോടി രൂപ ദുബായിലേക്ക് ഹവാല വഴി കൈമാറിയെന്ന കെ. വാരിസിന്റെ മൊഴിക്ക് പിന്തുണ നൽകുന്ന വാട്സാപ് ചാറ്റുകൾ കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡിജിപിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി. ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും കത്തിനൊപ്പം കൈമാറിയിട്ടുണ്ട്.
വാരിസ് പിന്നീട് മൊഴി മാറ്റിയാലും വാട്സാപ് സംഭാഷണങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് ഇ.ഡി.യുടെ നിലപാട്. സംഭവത്തിൽ തുടർനടപടികൾ സംബന്ധിച്ച് സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് ഡിജിപി റാവാഡ എ. ചന്ദ്രശേഖർ അറിയിച്ചു.
2024 ജൂലൈ 3, ജൂലൈ 23, 2025 ജൂലൈ 5 തീയതികളിൽ ഹവാല ഏജന്റായ സുബൈർ കരുവംപൊയിലിന് വാരിസ് വാട്സാപ് വഴി കറൻസി നോട്ടുകളുടെ ചിത്രങ്ങൾ അയച്ചതായി ഇ.ഡി. പറയുന്നു. സീരിയൽ നമ്പർ വ്യക്തമായി കാണുന്ന തരത്തിലുള്ള ചിത്രങ്ങളാണ് അയച്ചതെന്നാണ് കണ്ടെത്തൽ.



