ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന്….

ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. 6.53 മീറ്റര്‍ ചാടിയാണ് അഭിമാന നേട്ടം. ആന്‍സിയുടെ കുടുംബവും നാട്ടുകാരും ട്വന്റിഫോറിലൂടെ സന്തോഷം പങ്കുവച്ചു. തുടര്‍ച്ചെ രണ്ടാമത്തെ ഏഷ്യന്‍ ഗെയിംസിലാണ് ആന്‍സിയുടെ വെള്ളി നേട്ടം.

നേരിയ വ്യത്യാസത്തിനാണ് ആന്‍സിക്ക് സ്വര്‍ണം നഷ്ടമായത്. ഒന്നാം ശ്രമത്തില്‍ 6.49 മീറ്റര്‍ ആന്‍സി താണ്ടി. ഇത്തരത്തില്‍ മുന്നിലെത്തിയ ആന്‍സിയുടെ രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തില്‍ 6.46 മീറ്റര്‍ ചാടാനായി. അഞ്ചാം ശ്രമത്തില്‍ 6.53 മീറ്ററുമാണ് ചാടിയത്. അതുവരെ സ്വര്‍ണം ഉറപ്പിച്ചിരുന്നുവെങ്കിലും ചൈനയുടെ യിങ്ഗിങ് ഹുവായ് 6.55 മീറ്റര്‍ ചാടിക്കൊണ്ട് ആന്‍സിയെ മറികടന്ന് സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു.

Related Articles

Back to top button