മലപ്പുറം ജില്ല വിഭജിക്കണം…. പെൻഷൻ പ്രായം കൂട്ടണം…. ചർച്ചയായി തിരൂർ സബ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറം: ഭരണപരമായ സൗകര്യങ്ങൾക്കായി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര. പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ഈ വിഷയം ഗൗരവമായി പരിഗണിക്കണമെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ജില്ല വിഭജനത്തിന് പുറമെ പെൻഷൻ പ്രായം, വിദ്യാഭ്യാസ മാധ്യമം എന്നിവയിലും തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

മലപ്പുറം ജില്ല വിഭജിക്കുന്നത് ഭരണപരമായ പുരോഗതിക്കും പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു നിക്ഷേപമായി കാണണം. വിഭജനം സംബന്ധിച്ച് പലതവണ പ്രപ്പോസലുകൾ അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ 56 വയസ്സിൽ വിരമിക്കുന്ന രീതി അബദ്ധമാണ്. പെൻഷൻ പ്രായം കുറഞ്ഞത് 58 വയസ്സ് എങ്കിലും ആക്കി ഉയർത്തണം. 56-ൽ വിരമിച്ച് പെൻഷൻ നൽകിത്തുടങ്ങുന്നത് സാമ്പത്തികമായും പ്രായോഗികമായും ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ദിലീപ്. കെ. കൈനിക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇനിയിപ്പോൾ 2029 വരെ ഇലക്ഷൻ ഇല്ലാത്ത 3 വർഷങ്ങൾ ആണ് കേരളത്തിൽ വരാൻ പോകുന്നത്. പല കോണുകളിൽ നിന്നും short-term എതിർപ്പുണ്ടാകാൻ സാധ്യതയുള്ള, എന്നാൽ കേരള സമൂഹത്തിന് അത്യന്താപേക്ഷിതവും ഗുണകരവുമായ കുറച്ച് reforms കൊണ്ട് വരാൻ പറ്റിയ അവസരമാണ് പുതിയ സർക്കാരിന്. എൻ്റെ ഒരു wishlist പറഞ്ഞാൽ:

1) പെൻഷൻ പ്രായം ഉയർത്തുക. We are a society with very good health indicators and high life expectancy. 56 വയസ്സിൽ പിരിച്ച് വിട്ട് പെൻഷൻ കൊടുത്ത് തുടങ്ങുന്നത് എല്ലാ രീതിയിലും അബദ്ധമാണ്. 60 ആണ് ideal, ഒരു 58 എങ്കിലും ആക്കാൻ സാധിച്ചാൽ would be a great rationalization of Govt HR.
2) മലപ്പുറം ജില്ല വിഭജിക്കുക, and maybe other big districts too. ഒരു 7 നിയമസഭാ മണ്ഡലങ്ങൾ (ഒരു ലോക്സഭാ മണ്ഡലം) ആണ് ഒരു ജില്ലയുടെ ideal size എൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ. സാമ്പത്തിക ചെലവുള്ള സംഗതിയാണ്, but the consequent improvements in administrative ease and public convenience (especially access to public/Govt services) makes it a very worthwhile investment.
3) നൈറ്റ്ലൈഫ് പ്രോത്സാഹിപ്പിക്കുക. Would be hugely beneficial to attract tourists as well as service sector investments.
4) മലയാളം മീഡിയം എന്ന സംഗതി പരമാവധി ഒരു LP തലത്തിന് അപ്പുറം കൊണ്ട് പോവാതിരിക്കുക. UP, HS, HSS തലങ്ങൾ സാർവത്രികമായി ഇംഗ്ലീഷ് മീഡിയം ആക്കുക. We don’t want to create new class differences on top of the existing ones.
5) സ്കൂളുകളിലെ മാർക്കിങ് ആൻഡ് ഗ്രേഡിംഗ് സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുക. A+ ഉദാരവൽക്കരണം അവസാനിപ്പിച്ച് ഗ്രേഡിംഗ് കുട്ടികളുടെ അക്കാദമിക് പെർഫോമൻസ് നിലവാരം തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ ചെയ്യുക. Unconditional all-pass സംവിധാനം കുട്ടികൾക്ക് basic learning outcomes ഉറപ്പ് വരുത്തുന്ന രീതിയിൽ പുനഃപരിശോധന നടത്തുക.

Related Articles

Back to top button