ബക്രീദ് വിപണിയിൽ റെക്കോർഡിട്ട് മിൽമ

ബക്രീദ് ഉത്സവക്കാലത്ത് പാൽ, തൈര് വിൽപ്പനയിൽ വൻ കുതിപ്പുമായി മലബാർ മിൽമ. കഴിഞ്ഞ ബക്രീദ് കാലത്തെ അപേക്ഷിച്ച് പാലിൽ 8.36 ശതമാനവും തൈര് വിൽപ്പനയിൽ 16.53 ശതമാനവും റെക്കോർഡ് വളർച്ചയാണ് മലബാർ മിൽമ സ്വന്തമാക്കിയത്. ബക്രീദിനോടനുബന്ധിച്ചുള്ള നാല് ദിവസങ്ങളിലായി 36.52 ലക്ഷം ലിറ്റർ പാലും 6.66 ലക്ഷം കിലോഗ്രാം തൈരുമാണ് വിപണിയിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 33.70 ലക്ഷം ലിറ്റർ പാലും 5.71 ലക്ഷം കിലോഗ്രാം തൈരുമായിരുന്നു മിൽമയുടെ ആകെ വിൽപ്പന.

Related Articles

Back to top button