സംസ്ഥാനത്ത് ഈ മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനയിൽ കണ്ടെത്തിയ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു. മേയ് മാസം നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയുമാണ് സംസ്ഥാനത്ത് നിരോധിച്ചത്. കാസകൽപ കഫ് സിറപ്പ്, പെയിൻ നിവാരൺ ചൂർണം എന്നിവയുൾപ്പെടെയുള്ള മരുന്നുകളുടെ വിൽപ്പനയും വിതരണവുമാണ് നിരോധിച്ചത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ളവർ അത് വിതരണക്കാർക്ക് തിരികെ നൽകാൻ അധികൃതർ നിർദ്ദേശിച്ചു.മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ആയുർവേദ ഡ്രഗ്സ് ഇൻസ്പെക്ടർമാരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

Related Articles

Back to top button