‘കോഴഞ്ചേരി പുതിയ പാലം കൊണ്ടുവന്നത് ഇടതുപക്ഷം, ക്രെഡിറ്റ് അടിച്ചുമാറ്റാനുള്ള യുഡിഎഫ് ശ്രമം പരിഹാസ്യം’; ഉദ്ഘാടന ചടങ്ങ്..

കോഴഞ്ചേരി പുതിയ പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് എൽ ഡി എഫ് ബഹിഷ്കരിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങാണ് എൽ ഡി എഫ് ബഹിഷ്കരിച്ചത്. പാലം ഇടതുപക്ഷം കൊണ്ടുവന്നതാണെന്നും ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിച്ച നടപടി പരിഹാസ്യം ആണെന്നും ചൂണ്ടിക്കാട്ടിയാണ് എൽ ഡി എഫ് മണ്ഡലം കമ്മിറ്റി, ഉദ്ഘാടനം ബഹിഷ്കരിച്ചത്. പാലം യു ഡി എഫ് സർക്കാരിൻ്റെ കാലത്താണ് നിർമിച്ചതെന്ന് കള്ളപ്രചാരണം നടത്തി ഉദ്ഘാടനം നടത്തുന്ന അബിൻ വർക്കി എം എൽ എയുടെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും എൽ ഡി എഫ് ആറന്മുള മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. കോഴഞ്ചേരിയിലെ പുതിയ പാലത്തിന്റെ നിർമാണം തടസ്സപ്പെടുത്താൻ ശ്രമിച്ച യു ഡി എഫ്, ഇപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ നടത്തുന്ന ശ്രമം പരിഹാസ്യമാണെന്നും എൽ ഡി എഫ് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.



