പതിനാലുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി സണ്ണി ജോസഫ്

 തിരൂരങ്ങാടി ചെറുമുക്കില്‍ വൈദ്യുതി ലൈനിന്റെ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റ് 14 കാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറോട് മന്ത്രി ഇത് സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥന്മാരുടെ വീഴ്ച പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കെഎസ്ഇബിക്ക് നിര്‍ദ്ദേശം നല്‍കി.

Related Articles

Back to top button