വീട്ടിലുള്ളവർ പുറത്തുപോയ സമയത്ത്.. അറസ്റ്റ്

വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അമ്മായിഅച്ഛനെ കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്വദേശിക്കെതിരെയാണ് നടപടി. കുളത്തൂപ്പുഴ സ്വദേശിനിയെ വിവാഹം കഴിച്ചതിനെത്തുടർന്നാണ് ഇയാൾ ഇവിടെ താമസമാക്കിയത്. വീട്ടിലുള്ളവർ പുറത്തുപോയ സമയത്ത് സ്ത്രീയുടെ ആദ്യവിവാഹത്തിലെ മകന്റെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
പ്രതിയുടെ അതിക്രമശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി നിലവിളിച്ച് സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




