കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറി….ഡ്രൈവർക്ക് ദാരുണാന്ത്യം…

തൃശൂർ: തൃശൂർ അക്കിക്കാവിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി പി ജോസഫാണ് (49) മരിച്ചത്. ഇന്നലെ രാത്രി 10. 50 ഓടെയായിരുന്നു അപകടം. ചങ്ങരംകുളം ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസിന് മുന്നിലേക്ക് പെട്ടെന്ന് ഒരു കാർ വന്നപ്പോൾ വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ ഒരു പലചരക്ക് കടയിലേക്ക് ആണ് ഇടിച്ചുകയറിയത്.

Related Articles

Back to top button