KSRTC കൊറിയര്‍ സര്‍വീസ് പുനരാരംഭിക്കുന്നു….ഇന്ന് മുതല്‍ പ്രാബല്യത്തില്‍….

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ നേരിട്ടാണ് സർവീസ് നടത്തുന്നത്. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചു. കെഎസ്ആര്‍ടിസി ജനറല്‍ മാനേജരാണ് ഇതുസംബന്ധിച്ച മെമ്മോറാണ്ടം പുറപ്പെടുവിച്ചത്. ഇന്ന് മുതലാണ് സർവീസ് പുനരാരംഭിക്കുന്നത്.
സേവനം മോശമെന്ന വ്യാപകമായ പരാതിയെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചത്. ആന്ധ്രയിലെ സ്വകാര്യ ഏജന്‍സിയായ സിംഗു സൊല്യൂഷന്‍സിനായിരുന്നു കൊറിയര്‍ സര്‍വീസിന്റെ നടത്തിപ്പ് ചുമതല നല്‍കിയിരുന്നത്. സേവനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം അവസാനത്തോടെ ഏജൻസിക്ക് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു.



